മുംബൈ: ബോളിവുഡ് നടൻ അർജുൻ രാംപാൽ ഇന്ന് വീണ്ടും നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ മുൻപാകെ ഹാജരായി. ഈ മാസം ഇത് രണ്ടാം തവണയാണ് നടൻ എൻസിബിക്ക് മുന്നിൽ ഹാജരാകുന്നത്.
അർജുന്റെ കാമുകിയായ ഗബ്രിയേലയുടെ സഹോദരനെ നേരത്തെ എൻസിബി കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇയാളുടെ പക്കൽ നിന്നും ഹാഷിഷ് അടക്കമുള്ള ലഹരിമരുന്നുകൾ പിടികൂടിയിരുന്നു. ഇയാൾക്ക് ആഗോളതലത്തിൽ നിരവധി ലഹരിക്കടത്തുകാരുമായി ബന്ധമുണ്ടെന്നാണ് എൻസിബി സംശയിക്കുന്നത്. തുടർന്ന് അർജുൻ രാംപാലിന്റെ മുംബൈയിലുള്ള വസതികളിൽ പരിശോധന നടത്തിയിരുന്നു. അന്ധേരി, ഖർ, ബാന്ദ്ര എന്നിവിടങ്ങളിലുള്ള താരത്തിന്റെ വസതികളിലാണ് എൻസിബി റെയ്‌ഡ് നടത്തിയത്.
നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ച വിഷയങ്ങളിലേക്കും കടന്നത്. സുശാന്തിന്റെ കാമുകി റിയ ചക്രബർത്തി അടക്കം നിരവധിപേർ കേസിൽ അറസ്‌റ്റിലായി. ദീപിക പദുകോൺ, രാകുൽ പ്രീത് തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങൾ അടക്കം എൻസിബിക്ക് മുന്നിൽ ഹാജരായിരുന്നു.
Read also: യൂട്യൂബിലൂടെയുള്ള പണം സമ്പാദിക്കല്‍; ഒന്നാം സ്‌ഥാനത്ത് വീണ്ടും ഒന്‍മ്പത് വയസുകാരന്‍