യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്നവരുടെ ഫോബ്‌സ് മാഗസിന്‍ പട്ടികയില്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി ഒന്‍മ്പതു വയസ്സുകാരന്‍. ടെക്‌സാസില്‍ നിന്നുള്ള റിയാന്‍ കാജി എന്ന ഒന്‍മ്പത് വയസുകാരനാണ് 41.7 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുമായി മുന്നിലുള്ളത്. ഫോബ്‌സ് മാസിക കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട പട്ടികയിലും റിയാന്‍ തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്.
റിയാന്‍സ് വേള്‍ഡ് എന്ന ചാനലിലൂടെ കളിപ്പാട്ടങ്ങളുടേയും ഗെയിമുകളുടേയും റിവ്യൂ ആണ് റിയാന്‍ ചെയ്യുന്നത്. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ആദ്യ അറുപത് വീഡിയോകളില്‍ ഒന്നും റിയാന്റേതാണ്. ഇതുവരെ 12.2 ബില്യണ്‍ വ്യൂസാണ് ചാനലിന് ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷം മാത്രം റിയാന്‍ തന്റെ ചാനലിലൂടെ സമ്പാദിച്ചത് മുപ്പത് ദശലക്ഷം യുഎസ് ഡോളറാണ്. ഏകദേശം 2,21,00,85,000 ഇന്ത്യന്‍ രൂപ.
ചുമ്മാ കളിപ്പാട്ടങ്ങളുടെ അണ്‍ബോക്‌സിങ്ങും അതിനെ കുറിച്ചുള്ള റിവ്യൂസുമാണ് ഒമ്പതു വയസ്സുകാരന്റെ ചാനലില്‍ കാണാനാകുക. ഇതിനെല്ലാം കോടിക്കണക്കിന് കാഴ്‌ച്ചക്കാരാണുള്ളത്. റിയാന്റെ നിഷ്‌കളങ്കമായ അവതരണവും കുസൃതികളുമാണ് കാഴ്‌ച്ചക്കാരെ ആകര്‍ഷിക്കുന്നത്. റിയാന്‍ ഗുവാന്‍ എന്നാണ് യഥാര്‍ഥ പേര്. കഴിഞ്ഞ വര്‍ഷം റിയാന്‍ യൂട്യൂബ് ചാനലിലൂടെ നേടിയത് 26 ദശലക്ഷം ഡോളറായിരുന്നു. റിയാന്റെ മാതാപിതാക്കളാണ് വീഡിയോ ഷൂട്ട് ചെയ്യുന്നതും യൂട്യൂബില്‍ അപ്‍ലോഡ് ചെയ്യുന്നതും.
Entertainment News: അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക്; കോശിയാകാന്‍ ‘റാണ ദഗുബാട്ടി’