അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക്; കോശിയാകാന്‍ ‘റാണ ദഗുബാട്ടി’

By Team Member, Malabar News
Malabarnews_rana
പവൻ കല്യാൺ, റാണ ദഗുബാട്ടി
Ajwa Travels

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘അയ്യപ്പനും കോശിയും’ തെലുങ്കില്‍ ഒരുക്കുമ്പോള്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ റാണ ദഗുബാട്ടിയും എത്തുന്നു. മലയാളത്തിലെ കോശിയെന്ന കഥാപാത്രത്തെയാണ് റാണ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അയ്യപ്പന്‍ എന്ന കഥാപാത്രമായി പവന്‍ കല്യാണ്‍ എത്തുന്ന വിവരം നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്‌തമാക്കിയിരുന്നു.

അയ്യപ്പനായി ബിജുമേനോനും, കോശിയായി പൃഥ്വിരാജും തകര്‍ത്തഭിനയിച്ച മലയാള സിനിമയാണ് അയ്യപ്പനും കോശിയും. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുതല്‍ ഈ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെ പറ്റിയുള്ള വാര്‍ത്തകളും സജീവമായിരുന്നു. ഇപ്പോള്‍ റാണ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ചിത്രത്തില്‍ പവന്‍ കല്യാണിനൊപ്പം എത്തുന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. ഇതോടെ ആരാധകര്‍ വലിയ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Rana Daggubati (@ranadaggubati)

മലയാളത്തില്‍ സച്ചി സംവിധാനം ചെയ്‌ത അയ്യപ്പനും കോശിയും തെലുങ്കില്‍ സംവിധാനം ചെയ്യുന്നത് സാഗര്‍ ചന്ദ്രയാണ്. തമന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തിനായി ചില ഗാനങ്ങള്‍ ഇതിനോടകം ചിട്ടപ്പെടുത്തി കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരങ്ങള്‍. ചിത്രത്തില്‍ അണിനിരക്കുന്ന മറ്റ് താരങ്ങളെ പറ്റിയുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Read also : ദാമ്പത്യ ജീവിതത്തിലെ നേര്‍ക്കാഴ്‌ചകള്‍ കോര്‍ത്തിണക്കി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ടീസര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE