തിരൂർ: വാഗൺ ട്രാജഡിയുടെ ശതാബ്‌ദിയുമായി ബന്ധപ്പെട്ടുള്ള പരിപാടികൾക്ക് നാളെ തുടക്കം. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് തിരൂർ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്നത്. വാഗൺ ട്രാജഡി ദിനമായ നാളെ രാവിലെ പുലാമന്തോൾ പഞ്ചായത്തിലെ കുരുവമ്പലത്ത് നിന്ന് തിരൂരിലേക്ക് നടക്കുന്ന സ്‌മൃതിയാത്രയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എംകെ റഫീഖ ഫ്ളാഗ് ഓഫ് ചെയ്യും. തലക്കടത്തൂരിൽ നിന്ന് യാത്രയെ സ്വീകരിച്ച് വാഗൺ ട്രാജഡി ഹാളിൽ എത്തിക്കും. ഇവിടെ നടക്കുന്ന സമ്മേളനം മന്ത്രി വി അബ്‌ദുറഹ്‌മാൻ ഉൽഘാടനം ചെയ്യും. കുറുക്കോളി മൊയ്‌തീൻ എംഎൽഎ അധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ ദിവസങ്ങളിൽ വ്യത്യസ്‌ത പരിപാടികൾ സംഘടിപ്പിക്കും.
Most Read: എംഎസ്എഫ് വ്യക്‌തിപരമായി അധിക്ഷേപിച്ചു; നിയമ നടപടിയുമായി കോളേജ് പ്രിൻസിപ്പൽ






































