പാലക്കാട് : സംസ്ഥാനത്ത് ഏർപ്പെടുത്തിയ കർശന കോവിഡ് നിയന്ത്രണങ്ങളും രജിസ്ട്രേഷനിലെ തകരാറും മൂലം വാളയാർ അതിർത്തിയിൽ തിരക്കൊഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 8 മണി വരെയുള്ള കണക്കുകൾ പ്രകാരം അതിർത്തി കടന്നു വന്നത് ഇരുന്നൂറിൽ താഴെ വാഹനങ്ങൾ മാത്രമാണ്. അതിർത്തി കടന്ന എല്ലാവരും രജിസ്ട്രേഷൻ നടത്തിയവരാണ്. അല്ലാത്ത ആളുകളെ അതിർത്തിയിൽ തടഞ്ഞ് രജിസ്ട്രേഷൻ നടത്തിയതിന് ശേഷമാണ് കടത്തി വിട്ടത്.
നിലവിൽ അതിർത്തി കടന്നുള്ള ചരക്ക് വാഹനങ്ങളുടെ യാത്ര തടസമില്ലാതെ തുടരുന്നുണ്ട്. കൂടാതെ മുപ്പതോളം ഇരുചക്ര വാഹനങ്ങളാണ് ഇന്നലെ അതിർത്തി കടന്നത്. അതേസമയം ഇരു ഭാഗങ്ങളിലേക്കും രാത്രി കർഫ്യൂ സമയത്ത് വാഹനങ്ങൾ പൂർണമായി തടയുന്നുണ്ട്. എന്നാൽ ആശുപത്രി ആവശ്യങ്ങൾ പോലെയുള്ള അത്യാവശ്യ സാഹചര്യങ്ങളിൽ വാഹനങ്ങൾ കടത്തി വിടും. അല്ലാത്ത യാത്രക്കാർക്കെതിരെ ഇന്ന് മുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Read also : പോസിറ്റിവിറ്റി നിരക്കിൽ വർധനവ്; 146 ജില്ലകളിൽ സ്ഥിതി ഗുരുതരം; ഭീതിയൊഴിയാതെ രാജ്യം






































