ആറൻമുള: പത്തനംതിട്ട ജില്ലാ റൈഫിൾ ക്ളബിന്റെ മതിൽ നിർമാണത്തിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് കരാർ തൊഴിലാളികൾ മരിച്ചു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് അപകടം. ബിഹാർ സ്വദേശികളായ രത്തൻ മണ്ഡൽ, ഗുഡുകുമാർ എന്നിവരാണ് മരിച്ചത്.
അപകടത്തിൽപ്പെട്ട മറ്റൊരു തൊഴിലാളി അൽഭുതകരമായി രക്ഷപ്പെട്ടു. ഈസ്‌റ്റ് ചമ്പാരൻ സ്വദേശിയായ വിജയദാസ് ആണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. റൈഫിൾ ക്ളബിന്റെ മതിലിന്റെ മേസ്‌തിരി പണിക്കെത്തിയതായിരുന്നു തൊഴിലാളികൾ. സമീപത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്ന ജോലിയും ഇവിടെ നടന്നിരുന്നു. ഇതിനിടെ പ്രകമ്പനത്തെ തുടർന്ന് മതിലിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആറൻമുള പോലീസ് സ്‌ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ