ന്യൂഡെൽഹി: വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണമെന്നും ഡീനോട്ടിഫൈ (വഖഫ് പട്ടികയിൽ നിന്ന് ഒഴിവാക്കരുത്) ചെയ്യരുതെന്നും സുപ്രീം കോടതി. നിയമം ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. വഖഫ് സ്വത്തുക്കളിൽ തൽസ്‌ഥിതി തുടരണമെന്നും കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചു.
അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെ വഖഫ് ബോർഡുകളിൽ നിയമനം നടത്തരുതെന്നും കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ പറയുന്നുണ്ട്. അതേസമസം, വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികളിൽ വിശദമായ സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് സുപ്രീം കോടതി സമയം അനുവദിച്ചു. ഏഴ് ദിവസത്തെ സമയമാണ് അനുവദിച്ചത്.
കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ പരാതിക്കാർക്ക് അഞ്ച് ദിവസവും അനുവദിച്ചു. അടുത്തമാസം അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. ഹരജിക്കാർ ഉന്നയിച്ച അമുസ്‌ലിംകൾക്ക് നിയമനം, വഖഫ് ബൈ യൂസർ എന്നീ ആവശ്യങ്ങളിൽ അനുകൂലമാണ് നിലപാടാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
മുസ്‌ലിം ലീഗ്, സിപിഐ, ഡിഎംകെ, നടൻ വിജയ് നയിക്കുന്ന തമിഴ്‌നാട് വെട്രി കഴകം, വൈഎസ്ആർ കോൺഗ്രസ്, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ, അഖിലേന്ത്യാ മുസ്‌ലിം വ്യക്‌തി നിയമ ബോർഡ്, ജംഇയ്യത്ത് ഉലമ ഐ ഹിന്ദ്.തൃണമൂൽ എംപി മഹുവ മൊയ്‌ത്ര, കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി.
ആർജെഡി, എഎപി നേതാവ് അമാനുത്തുല്ല ഖാൻ, അസോസിയേഷൻ ഫോർ ദ് പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ്, മൗലാന അർഷദ് മഅദനി, അൻജും ഖദ്രി, തയ്യിബ് ഖാൻ, സാൽമനി, മുഹമ്മദ് ഷാഫി, മുഹമ്മദ് ഫസലുറഹീം തുടങ്ങിയവർ നൽകിയ ഹരജികളാണ് സുപ്രീം കോടതി ഒന്നിച്ച് പരിഗണിച്ചത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ






































