വഖഫ് ബിൽ; സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ രാധാകൃഷ്‌ണൻ എംപി

അതേസമയം, ബിൽ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലിൽ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു.

By Senior Reporter, Malabar News
K Radhakrishnan
Ajwa Travels

ന്യൂഡെൽഹി: വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ രാധാകൃഷ്‌ണൻ എംപി പാർലമെന്റിൽ. ബില്ലിനെ എതിർത്ത് പൂർണമായും മലയാളത്തിൽ സംസാരിച്ച അദ്ദേഹം മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.

ബിൽ വഖഫ് സ്‌ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും, ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾക്ക് മേലുള്ള ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങൾ ദുർബലപ്പെടുത്താനും മതപരമായ കാര്യങ്ങളിൽ സർക്കാർ അതിക്രമിച്ച് കടക്കുന്നതിന്റെ അപകടകരമായ കീഴ്‌വഴക്കം സൃഷ്‌ടിക്കാൻ ഈ ബിൽ ഉദ്ദേശിക്കുന്നു.

മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്ന സമീപനം സ്വീകരിക്കാൻ പാടില്ല. ഭരണഘടനയുടെ 27ആം അനുച്‌ഛേദമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. വഖഫ് ബോർഡിൽ അമുസ്‌ലിംകളെ ഉൾപ്പെടുത്തുന്നത് മുസ്‌ലിം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തിന് മേലുള്ള കടന്നുകയറ്റമാണ്. കേരളത്തിലെ ദേവസ്വം ബോർഡിൽ ഒരംഗത്തിന്റെ പേര് ക്രിസ്‌ത്യൻ പേരുമായി സാമ്യം വന്നതിന്റെ പേരിൽ, അയാൾ ക്രിസ്‌ത്യാനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വലിയ കലാപം ഉണ്ടായി.

1987ൽ ഹിന്ദുക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് വലിയ സമരമാണ് നടത്തിയതെന്നും രാധാകൃഷ്‌ണൻ പറഞ്ഞു. അതേസമയം, ബിൽ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലിൽ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. അതിനിടെ, മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുകയാണ് വഖഫ് ബില്ലിലൂടെ കേന്ദ്ര സർക്കാരിന്റെ അജണ്ടയെന്ന് കെസി വേണുഗോപാൽ എംപി പറഞ്ഞു.

ലോക്‌സഭയിൽ കേന്ദ്രമന്ത്രി കിരൺ റിജ്‌ജു അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ എതിർത്ത് ഇന്ത്യ മുന്നണി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. സർക്കാർ ഭൂമിയിൽ പോലും വഖഫ് അവകാശവാദം ഉന്നയിക്കുന്നുവെന്ന് ബിൽ അവതരിപ്പിച്ചു. കിരൺ റിജ്‌ജു ആഞ്ഞടിച്ചപ്പോൾ, അസമിൽ നിന്നുള്ള കോൺഗ്രസ് അംഗം ഗൗരവ് ഗൊഗോയിയാണ് പ്രതിയപക്ഷത്ത് നിന്ന് ആദ്യമായി എതിർത്ത് സംസാരിച്ചത്.

വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ ഭരണഘടനയെ ദുർബലമാക്കാൻ ശ്രമിക്കുകയാണെന്നും ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്തുന്നുവെന്നും പ്രതിപക്ഷത്തുനിന്ന് സംസാരിച്ച ഗൗരവ് ഗൊഗോയി ആരോപിച്ചു. ബിൽ ഇന്ത്യൻ സമൂഹത്തെ ഭിന്നിപ്പിക്കുന്നു. ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കുന്നുവെന്നും ഗൊഗോയി പറഞ്ഞു. ബില്ലിൻമേൽ വിശദമായ ചർച്ച നടന്നുവെന്ന കേന്ദ്രമന്ത്രിമാരായ അമിത് ഷായുടെയും കിരൺ റിജ്‌ജുവിന്റേയും അവകാശവാദവും ഗൗരവ് തള്ളി.

Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE