വഖഫ് ഭേദഗതി നിയമം: എയർപോർട്ട് പ്രകടനം ഗൗരവത്തിലെടുത്ത് അന്വേഷണ ഏജന്‍സികള്‍

വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ തീവ്ര ഇസ്‌ലാമിസ്‌റ്റുകളും മതരാഷ്‌ട്രവാദം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ബ്രദര്‍ഹുഡ് നേതാക്കളുമായ ഹസനുല്‍ ബന്ന, സയിദ് ഖുതുബ് ഉൾപ്പടെയുള്ള ആളുകളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതും വിളിക്കപ്പെട്ട മുദ്രാവാഖ്യങ്ങളിലെ അതിതീവ്ര സ്വരവുമാണ് അന്വേഷണ ഏജൻസികളുടെ ശക്‌തമായ ഇടപെടലിന് കാരണമാകുന്നത്.

By Malabar Bureau, Malabar News
Solidarity Airport Waqf Protest
സമരത്തിൽ നിന്നുള്ള ദൃശ്യം
Ajwa Travels

തിരുവനന്തപുരം: ജമാഅത്തെ ഇസ്‍ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ പ്രകടനവും ബന്ധപ്പെട്ട പ്രചാരണവും കലാപലക്ഷ്യത്തോടെയാണോ എന്നന്വേഷിക്കാൻ ഏജന്‍സികള്‍.

വഖഫ് ബില്ലിനെതിരെ നടന്ന പ്രതിഷേധ മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് പോലീസ് ലാത്തി വീശിയിരുന്നു. സമരത്തിൽ ഹമാസ് ഉൾപ്പടെയുള്ള തീവ്രസംഘടനാ നേതാക്കളുടെ ഫോട്ടോകളും തീവ്ര പ്രഖ്യാപനങ്ങളും ഉപയോഗിച്ചതായി വ്യാപക പ്രചാരണവുമുണ്ട്. ഈ സാഹചര്യത്തിലാണ് രഹസ്യാന്വേഷണ ഏജൻസികൾ ആഴത്തിലുള്ള അന്വേഷണത്തിന് തയാറെടുക്കുന്നത്.

വഖഫ് നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ സംഘടിച്ചെത്തിയത്. വിമാനത്താവള പരിസരത്തുള്ള മുന്നറിയിപ്പുകളും സുരക്ഷാ സംവിധാനങ്ങളും അവഗണിച്ച് പ്രതിഷേധക്കാർ മുന്നോട്ടുപോയപ്പോൾ, പോലീസ് ലാത്തിചാർജ് നടത്തുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പലതവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്‌തിരുന്നു. സംഘർഷത്തിനിടെ ചില പോലീസ് ഉദ്യോഗസ്‌ഥർക്കും പ്രതിഷേധക്കാർക്കും പരിക്ക് ഏൽക്കുകയും ചെയ്‌തിരുന്നു.

ജമാഅത്തെ ഇസ്‍ലാമി വൈസ് പ്രസിഡണ്ട് മലിക് മുത്തസിംഖാന്റെ (Malik Motashim Khan) നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത ആയിരത്തോളം പേരെ സ്‌ഥിരമായി നിരീക്ഷിക്കാനും ഇവരെകുറിച്ചുള്ള മുൻകാല വിവരങ്ങളും ഇവരുടെയെല്ലാം ബന്ധങ്ങളും മറ്റു കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും പഠനവിധേയമാക്കാനുമാണ് ഏജന്‍സികളുടെ തീരുമാനം.

നിലവിൽ, പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട ആക്രമണത്തിൽ ആറു പേര്‍ക്കെതിരെ കൊണ്ടോട്ടി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. രണ്ട് പേരെ അറസ്‌റ്റ്‌ ചെയ്‌തു റിമാന്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ വാര്‍ത്താ ചാനലുകളിലും യുട്യൂബ് ഉൾപ്പടെയുള്ള സാമൂഹിക മാദ്ധ്യമങ്ങളിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും നടക്കുന്ന ചര്‍ച്ചകളും വാര്‍ത്താ സംപ്രേക്ഷണങ്ങളും നിരന്തരം നിരീക്ഷിക്കണമെന്ന നിര്‍ദ്ദേശവും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

അതേസമയം, ഈ സമരവും അനുബന്ധമായി ഉയർത്തിയ ചിത്രങ്ങളും വിളിച്ച മുദ്രാവാഖ്യങ്ങളും സംഘപരിവാർ-ജമാഅത്തെ ഇസ്‍ലാമി പ്ളാൻ ആണെന്നും കേരളത്തിൽ വർഗീയത ആളിക്കത്തിക്കാൻ സംഘപരിവാർ ജമാഅത്തെ ഇസ്‍ലാമി ഉൾപ്പടെയുള്ള തീവ്ര ആശയക്കാരുടെ മുകൾതട്ടിൽ കൊടുക്കൽ വാങ്ങലുകൾ നടത്തിയിട്ടുണ്ടെന്നും ചിലർ ആശങ്ക ഉയർത്തുന്നുണ്ട്‌.

Solidarity Waqf Protest
സമരത്തിൽ നിന്നുള്ള ദൃശ്യമെന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം

ഇത്തരം അവിശുദ്ധ കൊടുക്കൽ വാങ്ങലുകളിലൂടെ മുസ്‌ലിം ന്യൂനപക്ഷത്തെ ഇളക്കിവിടുകയും അതിലൂടെ ഭൂരിപക്ഷത്തെ ഏകോപിപ്പിക്കാനും ഇടതുപക്ഷത്തെയും കോൺഗ്രസ്‌ പക്ഷത്തെയും സമ്മർദ്ദത്തിലാക്കി തകർക്കാനും സമാന്തരമായി ബിജെപിയെ വളർത്താനും തയാറാക്കിയ പൊളിറ്റിക്കൽ സ്ട്രാറ്റജിയാണ് കേരളത്തിൽ നടപ്പിലാക്കുന്നതെന്ന് മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ള പലരും വിശദീകരിക്കുന്നുണ്ട്.

MOST READ | ‘ഇര ക്ഷണിച്ചുവരുത്തിയത്’; ബലാൽസംഗകേസിൽ പ്രതിക്ക് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE