ആലുവ: എറണാകുളം ജില്ലയിൽ ശക്‌തമായ മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്‌ത് തുടങ്ങിയിരുന്നു. ഇപ്പോഴും മഴ തുടരുകയാണ്. പെരിയാറിലെ ജലനിരപ്പുയർന്ന് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. ക്ഷേത്രത്തിന്റെ പകുതിയോളം വെള്ളത്തിൽ മുങ്ങിയെന്നാണ് വിവരം.
പെരിയാറിൽ ജലനിരപ്പ് ഉരുന്നതിന്റെ പശ്‌ചാത്തലത്തിൽ നദീ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇടമലയാറിൽ വൈശാലി ഗുഹയ്‌ക്ക് സമീപം മണ്ണിടിച്ചിലുണ്ടായി. ഇന്നലെ രാത്രി ഇവിടെ കനത്ത മഴ പെയ്‌തിരുന്നു. ഇതോടെ ആദിവാസി ഊരുകളിലേക്കുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ജില്ലയിലെ ഡാമുകളുടെ ഷട്ടറുകളൊന്നും നിലവിൽ ഉയർത്തിയിട്ടില്ല.
Malabar News: ബാലുശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; ഭര്‍ത്താവ് അറസ്‌റ്റില്‍







































