കണ്ണൂർ: അഞ്ചരക്കണ്ടിയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായി കാട്ടുപന്നി ശല്യം. അഞ്ചരക്കണ്ടി, ചാമ്പാട്, മക്രേരി, ബാവോഡ്, പിലാഞ്ഞി പ്രദേശങ്ങളിൽ ഇവയുടെ ശല്യം രൂക്ഷമാണ്. പ്രദേശത്തെ കൃഷിസ്‌ഥലങ്ങളിലെ കാർഷിക വിളകൾ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിച്ചു.
ചാമ്പാട് വയലിൽ പാകമായ നെൽക്കൃഷി നശിപ്പിച്ച നിലയിലാണ്. വാഴ, കപ്പ, ചേമ്പ്, ചേന എന്നിവയും നശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം കാട്ടുപന്നി കുറുകെച്ചാടി ബൈക്ക് മറിഞ്ഞ് മക്രേരിയിലെ ലാൽചന്ദ് കണ്ണോത്തിന് പരിക്കേറ്റിരുന്നു.
കാട്ടുപന്നിശല്യം നിയന്ത്രിക്കാൻ അധികൃതർ ഇടപെടണമെന്ന് കർഷകരും നാട്ടുകാരും ആവശ്യപ്പെട്ടു.
Malabar News: നരിച്ചാൽ ബീച്ചിലും കടൽ വെള്ളത്തിന് പച്ച നിറം