പാലക്കാട് : ജില്ലയിൽ കൃഷിഭൂമിയുടെ അതിർത്തിയിൽ സ്ഥാപിച്ച കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. ഗോപിചെട്ടിപ്പാളയം കൊങ്കരപ്പാളയത്തിലെ കർഷകനായ കാർത്തികേയന്റെ കൃഷിഭൂമിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വന്യജീവികളിൽ നിന്നും കൃഷികൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അതിർത്തികളിൽ വൈദ്യുത കമ്പികൾ സ്ഥാപിക്കുന്നത്.
35 വയസോളം പ്രായം വരുന്ന ആനയാണ് ചരിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർന്ന് സത്യമംഗലം വന്യജീവി സംരക്ഷണ വകുപ്പ് അധികൃതർ കാട്ടാനയുടെ മൃതദേഹം മറവ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു. ഈ മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങി കൃഷിഭൂമികളും വിളകളും നശിപ്പിക്കുന്നത് പതിവാണ്. അതിനാൽ കർഷകർ തങ്ങളുടെ കൃഷിഭൂമിയുടെ അതിർത്തികളിൽ വൈദ്യുതക്കമ്പികൾ സ്ഥാപിച്ചാണ് ഒരു പരിധി വരെ കൃഷികൾ സംരക്ഷിക്കുന്നത്.
Read also : നാടകീയതക്ക് വിരാമം; പ്രതിപക്ഷത്തെ നയിക്കാൻ ഇനി വിഡി സതീശൻ






































