ന്യൂഡെല്‍ഹി: തീര്‍ഥാടന, ടൂറിസം രംഗത്തും ബിഹാറില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍, കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍ ബിഹാറിലെ വിഷ്‌ണുപാദ ക്ഷേത്രം, മഹാബോധി ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ച് ക്ഷേത്ര ഇടനാഴി വികസിപ്പിക്കുമെന്ന് മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
ബിഹാറിലെ നളന്ദ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാനും നളന്ദ സർവകലാശാലക്കും സഹായം നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതിനുപുറമേ ഒഡിഷക്ക് ടൂറിസം വികസനത്തിനായി കേന്ദ്രത്തിന്റെ സഹായം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്‌തമാക്കി.
ബിഹാർ, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം സംസ്‌ഥാനങ്ങൾക്കു പ്രളയ പ്രതിരോധ പദ്ധതികൾക്കും പുനരധിവാസത്തിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പളവരുമാനക്കാർക്ക് പുതിയ ടാക്‌സ് റെജീമിൽ ഇപ്പോൾ ലഭിക്കുന്ന 50,000 രൂപയുടെ സ്‌റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയായി വർധിക്കും. ഫാമിലി പെൻഷൻക്കാർക്കാകട്ടെ ഈ ഇനത്തിൽ നിലവിൽ ലഭ്യമായ 15,000 രൂപയുടെ ഇളവ് 25,000 രൂപയാകും.
പുതിയ റെജീം പ്രകാരമുള്ള ടാക്‌സ് സ്‌ളാബിൽ വ്യത്യാസം വരും. 3 ലക്ഷം രൂപ വരെ പൂജ്യമാണ് ഇനി നികുതി. 3–7 ലക്ഷം വരെ – 5 ശതമാനം, 7–10 ലക്ഷം വരെ – 10 ശതമാനം, 10–12 ലക്ഷം – 15 ശതമാനം, 12–15 ലക്ഷം – 20 ശതമാനം, 15 ലക്ഷത്തിനു മേൽ – 30 ശതമാനം എന്നിങ്ങനെയാണ് പുതുക്കിയ ഘടന.
MOST READ | സൗരയൂഥത്തിന് പുറത്ത് ആറ് പുറംഗ്രഹങ്ങളെ കൂടി കണ്ടെത്തി