ചണ്ഡീഗഢ്: രാജ്യ തലസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിംഗ് ബാദല്‍. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരോടുള്ള വഞ്ചനയാണെന്ന് പറഞ്ഞ പ്രകാശ് സിംഗ് ബാദല്‍ രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പുരസ്കാരം തിരിച്ചു നല്കി.
അതേസമയം തലസ്ഥാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രക്ഷോഭം കടുപ്പിക്കുകയാണ്. എട്ടാം ദിവസത്തിലേക്കു കടക്കുമ്പോള്‍ ഡെല്‍ഹിയിലേക്കുള്ള സുപ്രധാന റോഡുകളിലെല്ലാം ഗതാഗത സ്തംഭനം തുടരുകയാണ്. ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് (എഐഎംടിസി) കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ചരക്കുനീക്കം സ്തംഭിപ്പിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കൂടാതെ ഡെല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികളും അധ്യാപക സംഘടനകളും (ഡെല്‍ഹി ടീച്ചേഴ്സ് അസോസിയേഷന്) കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഡിസംബര്‍ അഞ്ചിന് രാജ്യവ്യാപകമായി പ്രതിഷേധത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോര്‍പ്പറേറ്റുകളുടെയും കോലം കത്തിക്കാനും കര്‍ഷക കൂട്ടായ്മ കഴിഞ്ഞ ആഹ്വാനം ചെയ്തിരുന്നു.
Read Also: ബുറെവി ചുഴലിക്കാറ്റ്; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്