തിരുവനന്തപുരം: കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരുമം സ്വദേശി ഷീജ ആണ് മരിച്ചത്. സുഹൃത്ത് സജികുമാറിന് ഒപ്പമായിരുന്നു ഷീജയുടെ താമസം. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഷീജയും സജിയും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സജിയുടെ വീടിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അതിനിടെ, വടശേരിക്കരയിൽ വീട്ടിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റാന്നി പെരിങ്ങോട്ടുകടവ് റോഡ് കടവിൽ ജോബിയെയാണ് ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ബന്ധു റെജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോബിയുടെ തലയിലും ദേഹത്തും പരിക്കുണ്ട്. ബന്ധുവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടാണ് ജോബി റെജിയുടെ വീട്ടിലെത്തിയത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയം.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!