മലപ്പുറം: ജില്ലയിൽ ഹൈക്കോടതി അഭിഭാഷക ചമഞ്ഞ് യുവതി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. തിരൂർ സ്വദേശി നൗഷാദ് പൂഴിത്തറ, താനാളൂർ സ്വദേശി മുഹമ്മദ് കുട്ടി പുല്ലോളി, കാടാമ്പുഴ സ്വദേശികളായ കോടിയിൽ അഷ്റഫ്, കോടിയിൽ ഖമറുന്നിസ എന്നിവരാണ് പരാതിയുമായി രംഗത്തു വന്നത്.
കണ്ണൂർ സ്വദേശിനിയായ യുവതിയാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ജോലി വാഗ്ദാനം, ഉന്നത വിദ്യാഭ്യാസം നേടാൻ സീറ്റ് വാഗ്ദാനം, കേസുകൾ ഒത്തു തീർക്കൽ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. ഇതുവരെ 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതിക്കാർ വ്യക്തമാക്കുന്നത്.
തട്ടിപ്പിന് ഇരയായതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായി പരാതിക്കാർ വ്യക്തമാക്കി. കൂടാതെ സംഭവത്തിൽ പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.
Read also: ജയിൽ ചാടിയ തടവുകാരുടെ കുടുംബങ്ങൾ അറസ്റ്റിൽ; ഇസ്രയേലിന്റെ സമ്മർദ്ദ തന്ത്രം






































