മലപ്പുറത്ത് വീടിന്റെ വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം; ഉടമ വിദേശത്ത്

വളാഞ്ചേരിക്കടുത്ത് അത്തിപ്പറ്റയിയിൽ ആൾതാമസമില്ലാത്ത വീടിന്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം. ആളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. ഏതാണ്ട് 35 വയസ് പ്രായം തോന്നിക്കും.

By Malabar Bureau, Malabar News
Womans body found in water tank of Malappuram house-owner abroad
Arranged Photo
Ajwa Travels

മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ അജ്‌ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. വീടിന് പിൻവശത്തുള്ള ടാങ്കിലാണു 35 വയസ്‌ പ്രായം തോന്നിക്കുന്ന സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാർ വിദേശത്തായതിനാൽ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്.

വീടിനു പിൻവശത്തെ വാട്ടർ ടാങ്കിലാണു മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തുന്നുണ്ട്. ഇതിനു തീറ്റ കൊടുക്കാൻ വന്ന ജോലിക്കാരാണു മൃതദേഹം കണ്ടത്. പ്രദേശത്തു കണ്ടു പരിചയം ഇല്ലാത്ത സ്‌ത്രീയാണെന്നു നാട്ടുകാർ പറയുന്നു.

മൂന്നുദിവസം മുന്‍പാണ് അവസാനമായി വാട്ടര്‍ടാങ്ക് വൃത്തിയാക്കിയതെന്നാണ് വിവരം. ഇതിനുശേഷം ഞായറാഴ്‌ച രാവിലെയാണ് തൊഴിലാളി വീണ്ടും ടാങ്ക് വൃത്തിയാക്കാനും ആമകള്‍ക്ക് തീറ്റ നല്‍കാനും എത്തിയത്. വാട്ടര്‍ടാങ്കില്‍നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങളുണ്ട്. വളാഞ്ചേരി സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പൊലീസ് സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി.

MOST READ | സുപ്രീം കോടതിക്കെതിരെ ‘ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്ന്’ ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE