വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ. ചടങ്ങിൽ 200ലേറെ വിദേശ ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കും. വത്തിക്കാൻ കനത്ത സുരക്ഷാ വലയത്തിലാണ്.
ഏകദേശം 6000 പോലീസ് ഉദ്യോഗസ്ഥരെയും 1000 സന്നദ്ധ പ്രവർത്തകരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. രാവിലെ പത്തിന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന കുർബാനയിലും സ്ഥാനാരോഹണ ചടങ്ങുകളിലും വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ബെൽജിയം രാജാവ് ഫിലിപ്പ്, രാജ്ഞി മറ്റിൽഡ, ബ്രിട്ടനിലെ എഡ്വേർഡ് രാജകുമാരൻ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി, ഫ്രഞ്ച് പ്രധാനമന്ത്രി ഹോസ്വ ബെയ്ഹൂ, യുഎസ് വൈസ് പ്രസിഡണ്ട് ജെഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തുടങ്ങിയ ലോക നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!