കൃഷിയോടുള്ള താൽപര്യം കൊണ്ടാണ് ഇസ്രയേലിലെ കുടുംബ വ്യവസായ സംരംഭകയായ ഏരിയൽ സ്ട്രോബെറി നട്ടുപിടിപ്പിക്കാൻ തുടങ്ങിയത്. സാധാരണ സ്ട്രോബെറിയേക്കാൾ കുറച്ചധികം വലിപ്പം വെക്കുന്ന ഐലാൻ ഇനത്തിൽ പെട്ട സ്ട്രോബെറിയാണ് ഇവർ കൃഷിചെയ്തത്. കുറച്ച് മാസങ്ങൾക്ക് ശേഷം കുഞ്ഞൻ സ്ട്രോബെറിയുടെ മാറ്റം കണ്ട് ഏരിയൽ ഒന്ന് ഞെട്ടി.
ആ ഞെട്ടൽ വെറുതെയായില്ല. സ്വാദ് കൊണ്ട് ആളുകളുടെ മനം കീഴടക്കിയ കുഞ്ഞൻ പഴം ഇപ്പോൾ ഗിന്നസ് ബുക്കിൽ പുതിയൊരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. സാധാരണ ഗതിയില്‍ സ്ട്രോബെറിയ്ക്ക് 20-30 ഗ്രാം വരെയാണ് ഭാരംവെക്കുന്നത്. എന്നാല്‍ ഏരിയലിന്റെ ഗിന്നസ് ബെറിയ്ക്ക് 289 ഗ്രാമാണ് ഭാരം.
ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ട്രോബെറിയ്ക്കുള്ള റെക്കോര്‍ഡാണ് ഈ ബെറിയ്ക്ക് ലഭിച്ചത്. ഇതിനുപുറമെ, ഈ സ്ട്രോബെറിയ്ക്ക് 18 സെന്റീമീറ്റര്‍ നീളവും 34 സെന്റീമീറ്റര്‍ ചുറ്റളവുമുണ്ട്. ഇസ്രായേലിലെ കാഡിമ-സോറനില്‍ സ്ഥിതി ചെയ്യുന്ന ‘സ്ട്രോബെറി ഇന്‍ ദി ഫീല്‍ഡ്’ എന്ന സംരംഭത്തിന്റെ ഉടമയാണ് ഏരിയൽ.
താരതമ്യേന മറ്റ് സ്ട്രോബെറികളില്‍ നിന്നും അധികമായി വലുപ്പംവെക്കുന്ന ഇനമാണ് ഐലാന്‍. ഇസ്രായേല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ (എആര്‍ഒ) ഗവേഷകനായ ഡോ.നിര് ദായിയാണ് ഐലാന്‍ ഇനം സ്ട്രോബെറി ആദ്യമായി വളര്‍ത്തിയത്. ടെല്‍-അവീവിനടുത്തെ ബെറ്റ്-ദാഗനിലുള്ള എആര്‍ഒ വോള്‍ക്കാനി സെന്ററിലാണ് ആദ്യമായി ഈ ഇനം വളര്‍ന്നത്.
View this post on Instagram
ഐലാന്‍ ഇനത്തില്‍പ്പെട്ട ഒന്നിലധികം സ്ട്രോബെറികള്‍ കൂടിച്ചേര്ന്നാണത്രേ ഇത്രയും വലിയ ഒറ്റപ്പഴമായി മാറിയത്. 2015ല്‍ ജപ്പാനില്‍ നിന്നുള്ള ഒരു കര്‍ഷക വളര്‍ത്തിയ സ്ട്രോബെറിയുടെ റെക്കോർഡ് ഇതോടെ ഏരിയലിന്റെ ഐലാൻ സ്ട്രോബെറി മറികടന്നു. ജപ്പാന്‍കാരിയുടെ സ്ട്രോബെറിയുടെ ഭാരം 250 ഗ്രാമായിരുന്നു.
Most Read: ചൊറിച്ചിൽ വന്നാൽ പിന്നെ ചൊറിഞ്ഞല്ലേ പറ്റൂ; എന്നാലും ഇത്രയും വേണ്ടിയിരുന്നില്ല…








































