എന്താണ് ഗൂഗിൾ ഓതന്റിക്കേറ്റർ ? അതിന്റെ പ്രാധാന്യമെന്ത് ?

By Nidhin Sathi, Official Reporter
  • Follow author on
google-authenticator-logo
Ajwa Travels

ലോകത്തിലെ വലിയൊരു ശതമാനം ആളുകളും സ്‍മാർട്ട്ഫോണിൽ നിരവധി ‘ആപ്പുകൾ’ ഉപയോഗിക്കുന്ന ഈ കാലത്ത് ‘ഗൂഗിൾ ഓതന്റിക്കേറ്റർ’ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു സുരക്ഷാ കവചമാണ്. ആപ്പുകൾക്ക് മാത്രമല്ല ഒട്ടനവധി വെബ് സൈറ്റുകൾക്കും വെബ് പോർട്ടലുകൾക്കും സുരക്ഷാ കവചമായി ‘ഗൂഗിൾ ഓതന്റിക്കേറ്റർ’ ഉപയോഗിക്കാം. എന്നാൽ മിക്കവരും ഇക്കാര്യത്തിൽ വലിയ ശ്രദ്ധ പതിപ്പിക്കാറില്ലെന്നതാണ് സത്യം.

എന്താണ് ഗൂഗിൾ ഓതന്റിക്കേറ്റർ ?

ഉപയോക്‌താക്കളുടെ പാസ്‌വേഡും, യൂസർനെയിമും ഹാക്ക് ചെയ്യാൻ സാധ്യതയുള്ള എന്തിലും ഉപയോഗിക്കാവുന്നതാണ് ഗൂഗിൾ ഓതന്റിക്കേറ്റർ. ലളിതമായി പറഞ്ഞാൽ, നിങ്ങൾ ഫേസ്ബുക്കോ ഇമെയിൽ അക്കൗണ്ടോ മൊബൈലിൽ അല്ലങ്കിൽ ലാപ് ടോപ്പിലോ, ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറിലോ ഉപയോഗിക്കുന്ന ഒരാളാണ് എന്നിരിക്കട്ടെ, അതുമല്ലങ്കിൽ ആമസോൺ വെബ് പോർട്ടലോ റീസെല്ലർ ക്ളബ് അക്കൗണ്ടോ ഉപയോഗിക്കുന്ന ഒരാളോ ആകട്ടെ. ഇത്തരം അക്കൗണ്ടുകളിൽ, പഴയകാലത്തെ പോലെ ഒരു പാസ്‌വേർഡ് എന്നതിന് അപ്പുറത്തേക്ക് പരമാവധി സുരക്ഷ ഉറപ്പാക്കാനുള്ള നിരവധി സംവിധാനങ്ങൾ ഉണ്ട്.

അതിലൊന്നാണ് മുകളിൽ പറഞ്ഞ ഏതെങ്കിലും അക്കൗണ്ടുകൾ നാം തുറക്കുമ്പോൾ, നമ്മുടെ മൊബൈലിലേക്ക് വരുന്ന ഒടിപി അഥവാ വൺ ടൈം പാസ്‌വേഡ് സുരക്ഷാ കവചം എന്നത് ഇന്ന് നമ്മിൽ പലർക്കും അറിയാം. പക്ഷെ, ഇപ്പോൾ നമ്മുടെ മൊബൈലിലേക്ക് വരുന്ന ഒടിപി ബൈപാസ് (മോഷ്‌ടിക്കാനുള്ള) ചെയ്യാനുള്ള നിരവധി മാർഗങ്ങൾ ഉണ്ട്. ഇതിനെ മറികടക്കാനുള്ള ഏറ്റവും സുരക്ഷയുള്ള സംവിധാനമാണ് ഗൂഗിൾ ഓതന്റിക്കേറ്റർ. ഇത് ഇന്നുവരെ ഹാക്ക് ചെയ്യുകയോ ബൈപാസ് ചെയ്യുകയോ ചെയ്‌തതായി ചരിത്രമില്ല. ഹാക്കർമാർ തോറ്റുപിൻമാറിയ, ഏക വെർച്വൽ സുരക്ഷാ കവചം എന്ന് അവകാശപ്പെടാവുന്ന ഒന്നാണ് ഗൂഗിൾ ഓതന്റിക്കേറ്റർ.

hacker-rep
Representational Image

എങ്ങനെയാണ് ആപ്പിന്റെ പ്രവർത്തനം ?

ഗൂഗിൾ ഓതന്റിക്കേറ്റർ ഇന്നുവരെ ആരാലും ഹാക്ക് ചെയ്യുകയോ ബൈപാസ് ചെയ്യുകയോ ചെയ്യാത്തത് കൊണ്ട് ലോകത്തിലെ ഏറ്റവും ജനപ്രിയമായ ടു-ഫാക്‌ടർ ഓതന്റിക്കേഷൻ ആപ്പുകളിൽ ഒന്നായി ഗൂഗിൾ ഓതന്റിക്കേറ്റർ മാറിയിട്ടുണ്ട്. ഗൂഗിൾ നൽകുന്ന എല്ലാ അക്കൗണ്ട് ബേസ്‌ഡ് സർവീസുകളിലും ‘ഗൂഗിൾ ഓതന്റിക്കേറ്റർ ആപ്പ്’ ഉപയോഗിക്കാൻ കമ്പനി ഉപയോക്‌താക്കളോട് ശുപാർശ ചെയ്യുന്നുണ്ട്.

ഗൂഗിൾ അക്കൗണ്ടുകളിൽ മാത്രമല്ല, മുകളിൽ പറഞ്ഞതുപോലെ മറ്റ് നിരവധി ‘വെബ്‌ അധിഷ്‌ഠിത’ സർവീസുകളിലും ഈ സുരക്ഷാകവചം പ്രവർത്തന ക്ഷമമാണ്.സമയം അടിസ്‌ഥാനമാക്കിയുള്ള ഒറ്റത്തവണ പാസ്‌വേഡ് അൽഗോരിതം, HMAC (hash message authentication code) ഉപയോഗിച്ച് ടൂ-സ്‌റ്റെപ്പ് വെരിഫിക്കേഷൻ സേവനങ്ങൾ നടപ്പിലാക്കുന്ന ഗൂഗിളിന്റെ സോഫ്റ്റ്‌വെയർ അധിഷ്‌ഠിത ഓതന്റിക്കേറ്ററാണിത്.

ലളിതമായി പറഞ്ഞാൽ, മൊബൈലിലേക്ക് വരുന്ന ഒടിപി അഥവാ വൺ ടൈം പാസ്‌വേഡിന് പകരമായി ടു-ഫാക്‌ടർ ഓതന്റിക്കേഷൻ ആവശ്യമുള്ള ഒട്ടുമിക്ക അക്കൗണ്ടുകളിലും ‘ഗൂഗിൾ ഓതന്റിക്കേറ്റർ’ ആപ്പ് ഘടിപ്പിക്കാം. ശ്രദ്ധിക്കുക; ഗൂഗിൾ ഓതന്റിക്കേറ്റർ ആപ്പിനെ സംബന്ധിച്ചും ടൂ-സ്‌റ്റെപ്പ് വെരിഫിക്കേഷൻ എന്താണ് എന്നതും ‘ടെക് യൂട്യൂബർ’ ഇബാദ് റഹ്‌മാൻ ഈ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

‘ഗൂഗിൾ ഓതന്റിക്കേറ്റർ’ ഘടിപ്പിച്ച ഒരു ജിമെയിൽ / ഫേസ്ബുക് അക്കൗണ്ടിലേക്ക് കയറാൻ നമ്മൾ ശ്രമിക്കുമ്പോൾ അവിടെ ഒടിപിക്ക് പകരം ഗൂഗിൾ ഓതന്റിക്കേഷൻ നമ്പർ ചോദിക്കും. ഈ സമയം നമ്മുടെ മൊബൈലിൽ, നാം ഡൗൺലോഡ് ചെയ്‌ത്‌ സൂക്ഷിച്ച ഗൂഗിൾ ഓതന്റിക്കേഷൻ ‘ആപ്പിൽ’ ഒരു നമ്പർ കാണിക്കും. ഈ നമ്പർ അടിക്കേണ്ട ഫീൽഡിൽ അത് ടൈപ് ചെയ്‌ത്‌ ചേർത്താൽ നമുക്ക് അക്കൗണ്ട് തുറക്കാം. വളരെ ലളിതമായ രീതിയാണിത്.

ഗൂഗിൾ ഓതന്റിക്കേറ്ററിന്റെ പ്രാധാന്യമെന്ത് ?

ഈ സുരക്ഷാകവചം എളുപ്പത്തിലുള്ള ഹാക്കിംഗ് സാധ്യതകളെ ഒരു പരിധിവരെ തടയുന്നതാണ്. ഓതന്റിക്കേറ്റർ ആപ്പ് ഡൗൺലോഡ് ചെയ്‌ത്‌ സൂക്ഷിച്ചിട്ടുള്ള ഉപകരണം മറ്റൊരാൾക്ക് ആക്‌സസ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ഹാക്കിംഗ് സാധ്യതകൾ ഇല്ലാതാകും.

Google-Authenticator-2FA
Google Authenticator Interface

നിലവിൽ ആൻഡ്രോയ്‌ഡ് ഉപയോക്‌താക്കൾക്ക് ഗൂഗിൾ പ്ളേ സ്‌റ്റോറിൽ നിന്ന് ഓതന്റിക്കേറ്റർ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഓഫ്‌ലൈൻ ആയും പ്രവർത്തിക്കാൻ കഴിവുള്ളതാണ് ഗൂഗിൾ ഓതന്റിക്കേറ്റർ എന്നത് മറ്റൊരു സവിശേഷതയാണ്. ആപ്ളിക്കേഷന്റെ ഉപയോക്‌തൃ ഇന്റർഫേസ് വളരെ മികച്ചതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാണ്.

Read Also: ശബ്‌ദ മലിനീകരണം; കർണാടകയിൽ ആരാധനാലയങ്ങൾക്ക് നോട്ടീസ് നൽകി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE