ശബ്‌ദ മലിനീകരണം; കർണാടകയിൽ ആരാധനാലയങ്ങൾക്ക് നോട്ടീസ് നൽകി പോലീസ്

By Team Member, Malabar News
Police Give notice To Temples And Churches To Overcome Noise Pollution In Karnataka
Ajwa Travels

ന്യൂഡെൽഹി: ശബ്‌ദ മലിനീകരണത്തിന്റെ പശ്‌ചാത്തലത്തിൽ കർണാടകയിലെ ആരാധനാലയങ്ങളിൽ നോട്ടീസ് നൽകി പോലീസ്. മുസ്‌ലിം പളളികളിലെ ശബ്‌ദ മലിനീകരണത്തിനെതിരെ നടപ‌ടിയെടുത്തതിന് പിന്നാലെയാണ് സംസ്‌ഥാനത്തെ അമ്പലങ്ങൾക്കും ക്രിസ്‌ത്യൻ പളളികൾക്കുമെതിരെ കർണാടക പോലീസ് നോട്ടീസ് നൽകിയത്.

കൂടുതൽ ഉച്ചത്തിൽ മൈക്കുകളും, മണികളും ഉപയോഗിക്കുന്നതിന് എതിരെയാണ്‌ കർണാടക പോലീസ് ഇപ്പോൾ രംഗത്ത് വന്നത്. പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലുളള ശബ്‌ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ-2000 പ്രകാരമാണ് ഡെസിബൽ അളവ് നിയന്ത്രിക്കാൻ ആവശ്യപ്പെട്ട് അമ്പലങ്ങൾക്കും പളളികൾക്കും പോലീസ് നോട്ടീസ് നൽകിയത്.

ആരാധനാലയങ്ങൾക്ക് നൽകിയ നോട്ടീസിൽ വ്യാവസായിക, പാർപ്പിട, വാണിജ്യ മേഖലകളിൽ പകലും രാത്രിയും ഉപയോ​ഗിക്കേണ്ട ഡെസിബൽ പരിധി പോലീസ് വ്യക്‌തമാക്കുന്നുണ്ട്. ഇക്കാര്യം നിയമപ്രകാരമാണ്  ചെയ്യുന്നതെന്നും, എല്ലാ മത-മതേതര സ്‌ഥാപനങ്ങൾക്കും നോട്ടീസ് നൽകുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

Read also: ഗൂഢാലോചന കേസ്; ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE