ഗൂഢാലോചന കേസ്; ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

By Team Member, Malabar News
actress assault Case; Dileep appeared for questioning
Ajwa Travels

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കമുള്ള 3 പ്രതികളെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് എന്നിവരെയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. പ്രതികൾ കോടതിയിൽ സമർപ്പിച്ച ഫോണുകളുടെ ശാസ്‌ത്രീയ പരിശോധന റിപ്പോർട് ലഭിച്ചതിന് ശേഷമായിരിക്കും ചോദ്യം ചെയ്യൽ നടക്കുക.

ഫോണുകളുടെ ശാസ്‌ത്രീയ പരിശോധന റിപ്പോർട് ഏതാനും ദിവസങ്ങൾക്കകം ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. നിലവിൽ ഫോണുകളുടെ പരിശോധന പുരോഗമിക്കുകയാണ്. പരിശോധനയിൽ സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കൂടാതെ പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ചതായും സൂചനയുണ്ട്. അതിനാൽ ഇവയുടെ പശ്‌ചാത്തലത്തിൽ ആയിരിക്കും ക്രൈം ബ്രാഞ്ച് 3 പ്രതികളെയും വീണ്ടും ചോദ്യം ചെയ്യുക.

ദിലീപ് അടക്കമുള്ള പ്രതികളെ അന്വേഷണ സംഘം നേരത്തെ 3 ദിവസം ചോദ്യം ചെയ്‌തിരുന്നു. അതിന് പിന്നാലെയാണ് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് പ്രതികൾക്ക് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്.

Read also: ഷോളയൂരിൽ വീണ്ടും പുലിയിറങ്ങി; ദൃശ്യങ്ങൾ വനംവകുപ്പിന് കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE