പാലക്കാട്: അട്ടപ്പാടി ഷോളയൂരിലെ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി. ഇന്നലെ രാത്രി പട്രോളിങ് നടത്തിയ പോലീസുകാരാണ് പുലിയെ കണ്ടത്. ഇവർ പകർത്തിയ പുലിയുടെ ദൃശ്യങ്ങൾ വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. പുലിയെ പിടികൂടാനായി പ്രദേശത്ത് വനംവകുപ്പ് കൂട് സ്‌ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് വീണ്ടും പുലിയെ കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്.
ഒരു മാസത്തിലേറെയായി പാലക്കാട് ജില്ലയുടെ പലയിടങ്ങളിലും പുലിയുടെ സാന്നിധ്യം ഉണ്ടെന്നാണ് വിവരം. വിവിധ മേഖലയിൽ നിന്ന് നിരവധി വളർത്തു മൃഗങ്ങളെയും പുലി കൊന്നുതിന്നിട്ടുണ്ട്. പുലിയെ പിടികൂടാൻ വനംവകുപ്പ് പലഭാഗത്തും കൂട് ഒരുക്കിയെങ്കിലും പിടികൂടാൻ സാധിച്ചിട്ടില്ല. അതേസമയം, പുലിക്കെണിയും ക്യാമറയും സ്‌ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.
Most Read: ചെരണ്ടത്തൂരിലെ ബോംബ് സ്‌ഫോടനം; പോലീസ് കേസെടുത്തു