കോട്ടയം: കേരളത്തിൽ യുഡിഎഫ് നേടിയ ജയം ജനാധിപത്യത്തിന്റെ വിജയമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൽഡിഎഫ് ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടി, ഒരുമാറ്റം വരാൻ അവർ ആഗ്രഹിച്ചു. അങ്ങനെ ചെയ്ത വോട്ടാണ്. അത് കോൺഗ്രസിനും യുഡിഎഫിനും പ്രതിഫലിച്ചു എന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പെരുന്നയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുകുമാരൻ നായർ. ചിലരൊക്കെ അവകാശപ്പെടുന്നത് അവരുടെ മിടുക്ക് കൊണ്ടാണ് ഈ വിജയം ഉണ്ടായതെന്നാണ്. എന്നാൽ, ഒരിക്കലും അങ്ങനെയല്ല. കേരളത്തിലെ ജനങ്ങളാണ് ഇവിടെ വിജയിച്ചത്. അതിന്റെ ക്രെഡിറ്റ് ആരും നേടിയെടുക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും യാതൊരു വിരോധവുമില്ല. കഴിവുള്ളവരെയും പരിചയമുള്ളവരെയും ആക്കണം എന്നേയുള്ളൂ. ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കുന്നില്ല. ഇക്കാര്യമെല്ലാം കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുന്നത്. അവർ തീരുമാനിക്കട്ടെയെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ സമദൂര നിലപാടായിരുന്നു. വിഡി. സതീശനോടുള്ള ചില വിയോജിപ്പുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ആ വിയോജിപ്പ് ഇപ്പോഴുമുണ്ട്. അത് തിരുത്താൻ താൻ പറയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Most Read| മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് സ്ഫോടനം; പഞ്ചാബിൽ അതീവ ജാഗ്രത





































