കുഞ്ചാക്കോ ബോബൻ എജിഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡർ

താരം അംബാസഡറായി ചുമതലയേറ്റതിനോട് അനുബന്ധമായി ആകർഷകമായ പുതിയ ഓഫറുകളും സ്വർണ്ണ സമ്പാദ്യ പദ്ധതികളും അവതരിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.

By Senior Reporter, Malabar News
kunchacko boban joins agd gold brand ambassador
ബ്രാൻഡ് അംബാസഡർ പ്രഖ്യാപനച്ചടങ്ങിൽ നടൻ കുഞ്ചാക്കോ ബോബനും മാനേജിംഗ് ഡയറക്‌ടർ ഷഫീഖ് എയും

കൊച്ചി: എജിഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ ചുമതലയേറ്റു.

ജനങ്ങളുടെ വിശ്വാസം നേടിയ എജിഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് പോലൊരു ബ്രാൻഡിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. “ഗുണനിലവാരത്തിലും സത്യസന്ധതയിലും യാതൊരു വിട്ടുവീഴ്‌ചയും ചെയ്യാത്ത എജിഡിയുടെ ഈ യാത്രയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്”- അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളികളുടെ പ്രിയ താരമായ കുഞ്ചാക്കോ ബോബൻ ബ്രാൻഡ് അംബാസഡറായി എത്തുന്നത് എജിഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വളർച്ചയ്‌ക്ക് കൂടുതൽ കരുത്തേകുമെന്ന് മാനേജിംഗ് ഡയറക്‌ടർ ഷഫീഖ് എ. വ്യക്‌തമാക്കി.

“മലയാളികളുടെ പ്രിയതാരത്തെ ഞങ്ങളുടെ ബ്രാൻഡ് അംബാസഡറായി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഉപഭോക്‌താക്കൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന് കൂടുതൽ തിളക്കമേകാൻ അദ്ദേഹത്തിന്റെ സാന്നിധ്യത്തിന് സാധിക്കും. സത്യസന്ധതയും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന ഞങ്ങളുടെ ബ്രാൻഡിന്റെ മുഖമാകാൻ ഏറ്റവും അനുയോജ്യനായ വ്യക്‌തിയാണ് കുഞ്ചാക്കോ ബോബൻ.”- അദ്ദേഹം പറഞ്ഞു.

കായംകുളം, ചങ്ങനാശ്ശേരി, കൊച്ചി എന്നിവിടങ്ങൾക്ക് പുറമെ യുഎഇയിലും എജിഡിക്ക് ശാഖകളുണ്ടെന്നും 100 ശതമാനം ഹാൾമാർക് യൂണിക് ഐഡന്റിഫിക്കേഷൻ, ബിഐഎസ് ഹാൾമാർക്ക് ചെയ്‌ത 916 സ്വർണ്ണാഭരണങ്ങൾ, ഐജിഐ സർട്ടിഫൈഡ് ഡയമണ്ടുകൾ എന്നിവയുടെ വിപുലമായ ശേഖരം എല്ലാ ഷോറൂമുകളിലും ലഭ്യമാണെന്നും അധികൃതർ വിശദീകരിച്ചു.

പുതിയ പ്രഖ്യാപനത്തോടനുബന്ധിച്ച് ഉപഭോക്‌താക്കൾക്കായി ആകർഷകമായ ഓഫറുകളും പുതിയ സ്വർണ്ണ സമ്പാദ്യ പദ്ധതികളും അവതരിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. എജിഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ അബ്‌ദുൾ റഹ്‌മാൻ കുഞ്ഞ്, മാനേജിംഗ് ഡയറക്‌ടർ ഷഫീഖ് എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Most Read| ചർച്ചകളിൽ പുരോഗതി; ‘ഓപ്പറേഷൻ പ്രോജക്‌ട് ഫ്രീഡം’ നിർത്തിവെച്ച് യുഎസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE