ചർച്ചകളിൽ പുരോഗതി; ‘ഓപ്പറേഷൻ പ്രോജക്‌ട് ഫ്രീഡം’ നിർത്തിവെച്ച് യുഎസ്

ഹോർമുസിൽ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി യുഎസ് തുടങ്ങിയ സൈനിക നടപടിയാണ് ഓപ്പറേഷൻ പ്രോജക്‌ട് ഫ്രീഡം.

By Senior Reporter, Malabar News
Donald-Trump

വാഷിങ്ടൻ: ഹോർമുസിൽ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി യുഎസ് തുടങ്ങിയ സൈനിക നടപടി നിർത്തിവെച്ച് യുഎസ്. ഇതിന്റെ ഭാഗമായി ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി നയിക്കാൻ ലക്ഷ്യമിട്ടുള്ള സൈനിക നീക്കമായ ‘ഓപ്പറേഷൻ പ്രോജക്‌ട് ഫ്രീഡം’ താൽക്കാലികമായി നിർത്തിവെച്ചതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിൽ പുരോഗതി ഉണ്ടായതിന് പിന്നാലെയാണ് തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇതോടെ, ഹോർമുസിൽ അയഞ്ഞ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. പാക്കിസ്‌ഥാന്റെയും മറ്റു രാജ്യങ്ങളുടെയും അഭ്യർഥനയെ തുടർന്നാണ് തീരുമാനമെന്നും ഇറാനെതിരായ നടപടിയിൽ അതിശയകരമായ സൈനിക വിജയങ്ങൾ ഉണ്ടായെന്നും ട്രംപ് കുറിച്ചു.

ഇറാനും യുഎസും തമ്മിൽ പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിൽ ദിവസങ്ങളായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടെങ്കിലും ചർച്ചകൾ പിന്നീടും തുടർന്നു. ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ട്രംപ് അറിയിച്ചു.

ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പടെയുള്ള പ്രതിരോധ നീക്കങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ‘ഓപ്പറേഷൻ പ്രോജക്‌ട് ഫ്രീഡം’ ഘട്ടം അവസാനിച്ചു. ലക്ഷ്യങ്ങൾ പൂർത്തിയായെന്നും ഇനി യുഎസ് ആക്രമണമില്ലെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്ക പ്രതിരോധ ഘട്ടത്തിലേക്ക് കടന്നു എന്നാണ് അദ്ദേഹം വ്യക്‌തമാക്കുന്നത്. എന്നാൽ, ഇറാൻ ഇനിയും അമേരിക്കക്കെതിരെ സൈനിക നടപടികൾ മുതിർന്നാൽ തിരിച്ചടിക്കുമെന്നും മാർക്കോ റൂബിയോ വ്യക്‌തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുകയാണ് ഇനി പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ സമാധാന നിർദ്ദേശങ്ങൾ അംഗീകരിച്ച്, ഇറാൻ ഹോർമുസ് തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, അമേരിക്കൻ പിൻമാറ്റത്തെ തങ്ങളുടെ വിജയമായാണ് ഇറാൻ ചിത്രീകരിക്കുന്നത്. ഹോർമുസ് അടച്ചതിനാൽ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ലക്ഷ്യസ്‌ഥാനത്തേക്ക് കടത്തിവിടാൻ പ്രോജക്‌ട് ഫ്രീഡം എന്ന പേരിൽ യുഎസ് ഇടപെടൽ ആരംഭിച്ചത് പുതിയ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു.

ഇതിന് ബദലായി ഇറാൻ യുഎഇയിലെ ജൂജൈറ എണ്ണവ്യവസായ മേഖലയിൽ ആക്രമണം നടത്തിയതോടെയാണ് കുറച്ചുനാളത്തെ സമാധാനത്തിന് ശേഷം പശ്‌ചിമേഷ്യ വീണ്ടും പ്രക്ഷുബ്‌ധമായത്. ഇതിന് പിന്നാലെയാണ് സമാധാന ചർച്ചകളുടെ ഭാഗമായി പ്രോജക്‌ട് ഫ്രീഡം സൈനിക നീക്കം താൽക്കാലികമായി നിർത്തിവെക്കാൻ യുഎസ് തീരുമാനിച്ചത്.

ഗൾഫിൽ നിന്ന് കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ അടച്ചിട്ട ജലപാതയിലൂടെ വഴിതിരിച്ചുവിട്ടുകൊണ്ട്, മേഖലയിൽ നിന്നുള്ള എണ്ണയുടെ ഒഴുക്ക് പുനഃസ്‌ഥാപിക്കുന്നതിനും ആഗോള സമ്പദ്‌വ്യവസ്‌ഥയെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിനും സഹായിക്കുക എന്നതായിരുന്നു പ്രോജക്‌ട് ഫ്രീഡത്തിന്റെ ലക്ഷ്യം.

Most Read| വാണിജ്യ സിലിണ്ടർ വിലവർധന; ഇന്ന് ഹോട്ടലുകൾ അടച്ച് പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE