കോഴിക്കോട്: മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. വയറിളക്കവും പനിയെയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. ഷിഗെല്ല പരിശോധനക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
അതേസമയം, കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവായതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. പൂണെയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ഇവരെ ഡിസ്ചാർജ് ചെയ്തു.
കോഴിക്കോട് ഉൾപ്പടെ റിപ്പോർട് ചെയ്യപ്പെട്ട ഷിഗെല്ല രോഗവ്യാപനം നിലവിൽ പൂർണമായും നിയന്ത്രണ വിധേയമാണെന്നും പുതിയ മരണങ്ങൾ എങ്ങും റിപ്പോർട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി വിളിച്ചുചേർത്ത ഉന്നത സമിതി യോഗത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Most Read| ഇസ്രയേൽ-ഹിസ്ബുല്ല വെടിനിർത്തൽ പ്രഖ്യാപിച്ചു; ചർച്ചകൾ നീളുമെന്ന് ഇറാൻ



































