ജറുസലേം: ഇറാനുമായുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ ഇസ്രയേൽ ലക്ഷ്യമാക്കി യെമനിൽ നിന്ന് മിസൈൽ ആക്രമണം. യെമനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ കുറിച്ച് ഇസ്രയേൽ പ്രതിരോധസേന എക്‌സിൽ മുന്നറിയിപ്പ് നൽകി.
യെമനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ തുടർന്ന് ദക്ഷിണ ഇസ്രയേലിൽ അപകട സൈറണുകൾ മുഴങ്ങിയതായി സൈന്യം പറഞ്ഞു. വ്യോമ-പ്രതിരോധ സംവിധാനങ്ങൾ ഭീഷണി തടയാൻ സജ്‌ജമാണെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു. ആക്രമണത്തിൽ നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്നാണ് വിവരം.
യുഎസ് ഇടപെടലിനെ തുടർന്ന് ഇറാനും ഇസ്രയേലും വെടിനിർത്തലിന് തയ്യാറായതോടെ മേഖലയിലെ സംഘർഷം അവസാനിച്ചിരുന്നു. ഖത്തറിലെ വ്യോമത്താവളം ഇറാൻ ആക്രമിച്ചതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. 12 ദിവസത്തെ സംഘർഷത്തിന് ശേഷമായിരുന്നു വെടിനിർത്തൽ. സംഘർഷത്തിൽ ഇരു രാജ്യങ്ങളിലുമായി 1002 പേരാണ് മരിച്ചത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!