ചങ്ങനാശ്ശേരി: കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെച്ചാണ് അപകടം നടന്നത്. വൈകിട്ട് മൂന്നോടെ തിരുവനന്തപുരം-കോതമംഗലം സൂപ്പർ ഫാസ്റ്റ് ബസിന് അടിയിൽപ്പെട്ടാണ് യുവാവ് മരിച്ചത്.
സ്റ്റാൻഡിൽ നിർത്തി ബസ് എടുക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറയുന്നു. അതേസമയം, യുവാവിനെ മറ്റൊരാൾ തള്ളിയിട്ടതാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
Most Read: കല്ലമ്പലത്ത് കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി; 44,500 രൂപയുമായി രണ്ടുപേർ പിടിയിൽ







































