ഇടുക്കി: ജില്ലയിലെ സൂര്യനെല്ലിയിൽ യുവാവിന് വെടിയേറ്റു. സൂര്യനെല്ലി സ്വദേശിയായ മൈക്കിൾ രാജിനാണ് വെടിയേറ്റത്. സംഭവത്തിന് പിന്നാലെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
സമീപത്തെ സ്ഥലമുടമയായ കരിപ്പക്കാട്ട് ബിജു വർഗീസാണ് മൈക്കിൾ രാജിനെ വെടിവച്ചത്. തുടർന്ന് ബിജു വർഗീസിനെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിൽ എടുത്തു. എയർ ഗൺ ഉപയോഗിച്ചാണ് ബിജു വർഗീസ് മൈക്കിളിനെ വെടിവച്ചത്. ഇരുവരും തമ്മിൽ ഉണ്ടായ വാക്കുതർക്കം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ.
Read also: ബെംഗളൂരുവിലെ റോഡ് ഇനി നടൻ പുനീത് രാജ്കുമാറിന്റെ പേരിൽ അറിയപ്പെടും







































