ഇടുക്കിയിൽ യുവാവിന് വെടിയേറ്റു; ഒരാൾ കസ്‌റ്റഡിയിൽ

By Team Member, Malabar News
Young Man Was Shot In Sooryanelli In Idukki
Ajwa Travels

ഇടുക്കി: ജില്ലയിലെ സൂര്യനെല്ലിയിൽ യുവാവിന് വെടിയേറ്റു. സൂര്യനെല്ലി സ്വദേശിയായ മൈക്കിൾ രാജിനാണ് വെടിയേറ്റത്. സംഭവത്തിന് പിന്നാലെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.

സമീപത്തെ സ്‌ഥലമുടമയായ കരിപ്പക്കാട്ട് ബിജു വർ​ഗീസാണ് മൈക്കിൾ രാജിനെ വെടിവച്ചത്. തുടർന്ന് ബിജു വർഗീസിനെ ശാന്തൻപാറ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. എയർ ഗൺ ഉപയോഗിച്ചാണ് ബിജു വർഗീസ് മൈക്കിളിനെ വെടിവച്ചത്. ഇരുവരും തമ്മിൽ ഉണ്ടായ വാക്കുതർക്കം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ.

Read also: ബെംഗളൂരുവിലെ റോഡ്‌ ഇനി നടൻ പുനീത് രാജ്‌കുമാറിന്റെ പേരിൽ അറിയപ്പെടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE