ചെന്നൈ: കൽപാക്കം ആണവനിലയത്തിലെ യുവശാസ്‌ത്രജ്‌ഞൻ മരിച്ച നിലയിൽ. ആന്ധ്രാപ്രദേശ് ഗോദാവരി സ്വദേശി എസ് സായ്‌റാമിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലാർ നദിക്കരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാതായതായി മൂന്ന് ദിവസം മുൻപ് സഹപ്രവർത്തകർ പോലീസിനെ അറിയിച്ചിരുന്നു.
സായ്‌റാം താമസിക്കുന്ന സ്‌റ്റാഫ് ക്വാർട്ടേഴ്‌സിൽ നിന്ന് 8 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. സായ്‌റാമിന് രാവിലെ 5 മണിക്ക് സൈക്കിളിങ്ങിന് പോകുന്ന ശീലമുണ്ടായിരുന്നു. എന്നാൽ ഞായറാഴ്‌ച പുലർച്ചെ സൈക്കിളിങ്ങിന് പോയ ഇദ്ദേഹം തിരിച്ചെത്തിയില്ല എന്നാണ് സഹപ്രവർത്തകർ പോലീസിനെ അറിയിച്ചത്. മൃതദേഹം കണ്ടെത്തിയ നദിക്കരയുടെ ഒരു കിലോമീറ്റർ അകലെ നിന്ന് സായ്റാമിന്റെ സൈക്കിൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read also: ഗുജറാത്തിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് 1.5 ലക്ഷം രൂപവരെ സബ്‌സിഡി