ഇടുക്കി: ഇടമലക്കുടിയിൽ യുവാവിന് വെടിയേറ്റു. ഇരുപ്പുകല്ലുകുടി സ്വദേശി സുബ്രമണ്യനാണ് വെടിയേറ്റത്. നായാട്ടിനിറങ്ങിയ മഹേന്ദ്രൻ എന്നയാളാണ് നാടൻ തോക്കുപയോഗിച്ച് വെടിയുതിർത്തത്. മൃഗമാണെന്ന് കരുതിയാണ് താൻ വെടിവെച്ചതെന്നാണ് മഹേന്ദ്രന്റെ മൊഴി. എന്നാൽ തോക്ക് എവിടെ നിന്ന് കിട്ടിയെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുബ്രമണ്യനെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read also: സംസ്‌ഥാനത്ത് നാളെയും മറ്റെന്നാളും കടുത്ത നിയന്ത്രണങ്ങൾ







































