പാലക്കാട്: ജില്ലയിൽ നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കൾ അറസ്റ്റിൽ. ആലിപ്പറമ്പ് കോരംകോട് സ്വദേശി ഷാനിഫ്(36), ആലിപ്പറമ്പ് സ്വദേശി മുഹമ്മദ് ജുബൈർ(29), ബിടാത്തി സ്വദേശികളായ ഫാരിസ് റഹ്മാൻ(21), റാഷിദ് എന്നിവരാണ് അറസ്റ്റിലായത്.
നാട്ടുകൽ പോലീസ് നടത്തിയ പരിശോധനയിലാണ് കരിങ്കല്ലത്താണിയിലെ ലോഡ്ജിൽ നിന്നും പ്രതികളെ പിടികൂടിയത്. 7.530 ഗ്രാം മയക്കുമരുന്ന് ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.
നാട്ടുകൽ സബ് ഇൻസ്പെക്ടർ പ്രവീൺ, റഷീദ്, ശിവദാസൻ, ഉമറുൽ ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. നിലവിൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജൂലൈ 16 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Read also: ഗ്യാൻവാപി കേസ്; വിചാരണ ഇന്ന് മുതൽ പുനരാരംഭിക്കും






































