ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,488 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം 12,329 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 3,39,22,037 ആളുകളും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 313 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,65,662 ആയി ഉയർന്നു. സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നിലനില്‍ക്കുന്ന ആക്‌ടീവ് കേസുകളുടെ എണ്ണത്തില്‍ നിലവിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇതോടെ രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 1,22,714 ആയി കുറഞ്ഞു.
കഴിഞ്ഞ 532 ദിവസങ്ങളിൽ ആദ്യമായാണ് നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. കൂടാതെ രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തിനിരക്ക് 98.30 ശതമാനമായും ഉയർന്നു. 2020 മാർച്ച് മുതലുള്ള കണക്കുകളിൽ ഏറ്റവും ഉയർന്ന രോഗമുക്‌തി നിരക്കാണിത്.
Read also: കങ്കണ വെറുപ്പിന്റെ നിർമാണ കേന്ദ്രം; മാനസികാരോഗ്യ കേന്ദ്രത്തിൽ അടക്കണമെന്ന് അകാലിദൾ







































