ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 10,929 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,43,44,683 ആയി ഉയർന്നു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിൽ 392 ആളുകളാണ് കോവിഡിനെ തുടർന്ന് മരിച്ചത്. നിലവിൽ രാജ്യത്ത് കോവിഡ് മരണസംഖ്യ 4,60,625 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്‌തരുടെ എണ്ണം രോഗബാധിതരേക്കാൾ ഉയർന്നിട്ടുണ്ട്. 12,509 ആളുകളാണ് രാജ്യത്ത് രോഗമുക്‌തി നേടിയത്. രോഗമുക്‌തരുടെ എണ്ണം ഉയർന്ന് തുടരുന്നതിനാൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 1,46,950 ആളുകളാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്.
98.23 ശതമാനമായി രാജ്യത്തെ രോഗമുക്‌തി നിരക്ക് തുടരുകയാണ്. 2020 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും ഉയർന്ന രോഗമുക്‌തി നിരക്കാണിത്. കൂടാതെ നിലവിൽ രാജ്യത്തെ പ്രതിവാര ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 1.27 ശതമാനമാണ്.
Read also: വർണ്ണാഭമായി തിരൂർ സ്‌റ്റേഷൻ; രാജ്യത്തെ അറിയിച്ച് റെയിൽവേ മന്ത്രാലയം







































