ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ 11,106 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,44,89,623 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ 459 പേരാണ് രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,65,082 ആയി ഉയർന്നു.
രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1,26,620 ആയി കുറഞ്ഞു. രാജ്യത്തെ ആകെ കോവിഡ് പോസിറ്റീവ് കേസുകളിൽ 0.37 ശതമാനം കേസുകൾ മാത്രമാണ് നിലവിൽ രോഗബാധിതരായി തുടരുന്നത്. കഴിഞ്ഞ 2020 മാർച്ച് മുതലുള്ള കണക്കുകളിൽ ഏറ്റവും കുറവാണിത്. കൂടാതെ രാജ്യത്തെ നിലവിലെ കോവിഡ് മുക്തി നിരക്ക് 98.28 ആയി തുടരുകയാണ്.
പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.98 ശതമാനമാണ്. കഴിഞ്ഞ 46 ദിവസമായി 2 ശതമാനത്തിൽ താഴെയാണ് ഈ നിരക്ക്. കൂടാതെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.92 ശതമാനമായും തുടരുകയാണ്. കഴിഞ്ഞ 56 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്.
Read also: കിറ്റ് ഇനിയില്ല; വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി







































