മംഗളൂരു: 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തിയതായി കർണാടക ഇന്റലിജൻസ് റിപ്പോർട്. പാകിസ്ഥാനിലേക്ക് പോകാൻ രണ്ടു ബോട്ടുകളിലായാണ് തീവ്രവാദികൾ എത്തിയതെന്ന് റിപ്പോർട് വ്യക്തമാക്കുന്നു. ശ്രീലങ്ക വഴിയാണ് തീവ്രവാദികൾ കടൽമാർഗം ആലപ്പുഴയിൽ എത്തിയതെന്നാണ് സൂചന.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള, കർണാടക തീരദേശ അതിർത്തികളിൽ അതിജാഗ്രതാ നിർദ്ദേശം നൽകി. ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ തീരദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകി. മംഗളൂരുവിൽ ഉൾപ്പടെ കർണാടകയുടെ പടിഞ്ഞാറൻ തീരത്തും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ തീരദേശത്ത് മീൻപിടിക്കാൻ പോകുന്ന ബോട്ടുകാരോട് സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ വിവരം അറിയിക്കണമെന്ന് തീരദേശ സേന ആവശ്യപ്പെട്ടു.
Most Read: ബംഗാൾ ബിജെപിയിൽ പ്രതിസന്ധി തുടരുന്നു; ബാഗ്ദ എംഎൽഎ തൃണമൂലിൽ ചേർന്നു







































