അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,547 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,519 പേർ കൂടി കോവിഡ് മുക്തരായതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 6,67,080 ആണ്. ഇവരിൽ 6,44,753 പേരും ഇതുവരെ കോവിഡ് മുക്തരാകുകയും ചെയ്തു. ഇതോടെ നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 20,417 ആയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് 3 പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,910 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 1,64,110 കോവിഡ് പരിശോധനകൾ നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.
Read also : സംസ്ഥാനത്ത് 3 പേർക്ക് കൂടി സിക; നിലവിൽ ചികിൽസയിലുള്ളത് 6 പേർ







































