സംസ്‌ഥാനത്ത് 3 പേർക്ക് കൂടി സിക; നിലവിൽ ചികിൽസയിലുള്ളത് 6 പേർ

By Team Member, Malabar News
Zika In Kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് 3 പേർക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് 3 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ സംസ്‌ഥാനത്ത് ഇതുവരെ സിക സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 44 ആയി ഉയർന്നു.

തിരുവനന്തപുരത്തെ പിടി നഗർ സ്വദേശി(27), പേട്ട സ്വദേശി(38), ആനയറ സ്വദേശി(3), എന്നിവര്‍ക്കാണ് ഇന്ന് സിക വൈറസ് സ്‌ഥിരീകരിച്ചത്. കൂടാതെ സംസ്‌ഥാനത്ത് നിലവിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 6 ആണെന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇവരാരും തന്നെ ആശുപത്രികളിലല്ല ചികിൽസയിൽ കഴിയുന്നതെന്നും, എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : പെഗാസസ്; തങ്ങളുടെ ഫോണുകളും ചോർത്തിയതായി സംശയമുണ്ടെന്ന് കർഷക നേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE