കോഴിക്കോട് യുവതിക്ക് സിക വൈറസ് സ്‌ഥിരീകരിച്ചു

By News Bureau, Malabar News
Zika Virus-Kozhikode
Ajwa Travels

കോഴിക്കോട്: ജില്ലയിൽ യുവതിക്ക് സിക വൈറസ് ബാധ സ്‌ഥിരീകരിച്ചു. ചേവായൂർ സ്വദേശിനിയായ 29കാരിക്കാണ് രോഗബാധ സ്‌ഥിരീകരിച്ചത്‌.

ആലപ്പുഴയിലെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഫലമാണ് പുറത്തു വന്നത്. നിലവൽ യുവതി ആശുപത്രി വിട്ടു.

എന്താണ് സിക വൈറസ്?

ഫ്‌ളാവിവൈറിഡെ കുടുംബത്തിൽ അംഗമായ സിക വൈറസ് മൂലം മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന ഒരു രോഗമാണ് സിക വൈറസ് രോഗം അഥവാ സിക പനി. ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നീ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകൾ തന്നെയാണ് സിക രോഗവും പകർത്തുന്നത്.

1947ൽ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് 1952ൽ മനുഷ്യരിലും കണ്ടെത്തി. ആഫ്രിക്ക, അമേരിക്ക, ഏഷ്യ, ബ്രസീൽ തുടങ്ങിയ ഇടങ്ങളിൽ വൈറസ് ബാധ ഇതിനോടകം സ്‌ഥിരീകരിച്ചിട്ടുണ്ട്.

സിക വൈറസിന്റെ ലക്ഷണങ്ങൾ:

തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചർമത്തിൽ ചുവന്ന പാടുകൾ, ചെങ്കണ്ണ്, സന്ധിവേദന എന്നിങ്ങനെ ഡെങ്കിപ്പനിയോട് സാദൃശ്യമുള്ള ലക്ഷണങ്ങളാണ് രോഗത്തിനുള്ളത്. മിക്ക രോഗികളിലും ലഘുവായ രീതിയിലാണ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകാറുമുണ്ട്.

ആശുപത്രിയിൽ കിടത്തിയുള്ള ചികിൽസ വേണ്ടി വരാറില്ല. വിശ്രമം, ശരിയായ ഭക്ഷണം, പാനീയങ്ങൾ എന്നിവ കൊണ്ടു തന്നെ രോഗശമനം ഉണ്ടാകുന്നു. രോഗബാധ തടയുവാനുള്ള ഫലപ്രദമായ മാർഗം കൊതുക് നിർമാർജനമാണ്. രോഗത്തിനെതിരെ ഫലപ്രദമായ പ്രതിരോധമരുന്ന് ഇതുവരെയും കണ്ടത്തിയിട്ടില്ല.

Malabar News: സ്‌ഥലത്തിന്റെ രജിസ്‌ട്രേഷൻ നടത്തിയില്ല; കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE