പാലക്കാട്: ജില്ലയിലെ കൊല്ലങ്കോട് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീകൊളുത്തി. തുടർന്ന് ഇരുവർക്കും സാരമായ പൊള്ളലേൽക്കുകയും ചെയ്‌തു. കൊല്ലങ്കോട് കിഴക്കേഗ്രാമം എന്ന അഗ്രഹാരത്തിലെ സ്വദേശികളായ ധന്യ(16), സുബ്രഹ്‌മണ്യം(23) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. തന്റെ ജൻമദിനമാണെന്ന് പറഞ്ഞ് യുവാവ് ധന്യയെ ഇന്ന് രാവിലെയോടെയാണ് തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.
ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം നടന്നത്. സംഭവ സമയത്ത് സുബ്രഹ്‌മണ്യത്തിന്റെ മാതാവും സ്‌കൂൾ വിദ്യാര്‍ഥിയായ അനിയനും വീട്ടിൽ ഉണ്ടായിരുന്നു. വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം സുബ്രഹ്‌മണ്യം യുവതിയെ തീ കൊളുത്തുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് മുറിയിൽ നിന്നും പുക ഉയരുന്നത് കണ്ട സുബ്രഹ്‌മണ്യത്തിന്റെ അമ്മ നാട്ടുകാരെ വിളിച്ചുകൂട്ടുകയും ചെയ്‌തു. ഒടുവിൽ ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചതെന്ന് അയൽവാസികൾ വ്യക്‌തമാക്കി.
സാരമായി പൊള്ളലേറ്റ ധന്യയേയും, സുബ്രഹ്‌മണ്യത്തെയും ഫയർഫോഴ്‌സ് ആംബുലൻസിൽ ആദ്യം അടുത്തുള്ള ആശുപത്രിയിലും, തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
Read also: വീണ്ടും കോവിഡ് ഭീതിയിൽ രാജ്യം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി




































