വീണ്ടും കോവിഡ് ഭീതിയിൽ രാജ്യം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

By Team Member, Malabar News
Prime Minister Called For A Meeting With Chief Ministers Due To The Covid Spread
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിനം കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന കണക്കിലെടുത്ത് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ രണ്ടാഴ്‌ചയായി രാജ്യ തലസ്‌ഥാനത്തും മറ്റ് സംസ്‌ഥാനങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നുണ്ട്. ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌ യോഗം വിളിച്ചിരിക്കുന്നത്.

ബുധനാഴ്‌ച ഓൺലൈനായാണ് യോഗം ചേരുന്നത്. കഴിഞ്ഞ നാല് ദിവസമായി രാജ്യത്ത് തുടർച്ചയായി 2000ന് മുകളിലാണ് കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത്. 2,527 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്‌ഥിരീകരിച്ചത്‌. കൂടാതെ 33 പേർ കോവിഡ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്‌തു.

ഡെൽഹിയിൽ പ്രതിദിനം രോഗബാധ വർധിക്കുകയാണ്. 1,042 പേർക്കാണ് കഴിഞ്ഞ ദിവസം ഡെൽഹിയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 4.82 ശതമാനമായി ഉയരുകയും ചെയ്‌തു. ഇതേ തുടർന്ന് കോവിഡ് നിയന്ത്രണങ്ങൾ ഡെൽഹിയിൽ വീണ്ടും കർശനമാക്കുകയും ചെയ്‌തിട്ടുണ്ട്‌. പ്രതിദിന കോവിഡ് കേസുകളിലുണ്ടായ വ‍ര്‍ധനയെ തുട‍ര്‍ന്ന് ഡെൽഹിയിലും ചെന്നൈയിലും മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു.

Read also: ജിഎസ്‌ടി നിരക്ക് വർധനയ്‌ക്ക് ശുപാർശ; സംസ്‌ഥാനങ്ങളുടെ നിലപാട് തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE