ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക്. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഇതുവരെ യുക്രൈനിൽ നിന്നും 17,100 ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചതായി കേന്ദ്രസർക്കാർ വ്യക്‌തമാക്കി.
കൂടാതെ ഇന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി ക്രമീകരിച്ചിരിക്കുന്നത്. സുസേവയിൽ നിന്നും രണ്ട് വിമാനങ്ങളും, ബുക്കറസ്‌റ്റിൽ നിന്ന് ഒരു വിമാനവുമാണ് നാളെ ഇന്ത്യയിൽ മടങ്ങിയെത്തുക. എന്നാൽ റഷ്യ ആക്രമണം തുടരുന്ന സുമിയിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളെ തിരികെ എത്തിക്കുന്നതിനായി റഷ്യയുമായും, യുക്രൈനുമായും നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
സുമിയിൽ കഴിഞ്ഞ ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ അതിർത്തിയിലെത്താൻ വിദ്യാർഥികൾ ബസിൽ കയറിയെങ്കിലും, വെടി നിർത്തൽ പ്രായോഗിക തലത്തിൽ വരാത്തതിനാൽ യാത്ര ഒഴിവാക്കുകയായിരുന്നു. വിദ്യാർഥികളുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നതെന്നും അക്കാര്യത്തിൽ വിട്ടുവീഴ്‌ചക്ക് തയ്യാറല്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
Read also: ഇരുനില വീടിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു; സമഗ്ര അന്വേഷണം