ഇരുനില വീടിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു; സമഗ്ര അന്വേഷണം

By News Desk, Malabar News
MALAPURAM DEATH NEWS
Representational Image
Ajwa Travels

തിരുവനന്തപുരം: വർക്കല ദളവാപുരത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല. രാവിലെ രണ്ടുമണിയോടെ അയൽവാസികളാണ് തീപിടുത്തം പോലീസിനെയും ഫയർ ഫോഴ്‌സിനെയും അറിയിച്ചത്.

ഒരാൾ ഒഴിച്ച് ബാക്കി കുടുംബാംഗങ്ങളെല്ലാം മരിച്ചിരുന്നു. ദളവാപുരത്ത് രാഹുൽ നിവാസിൽ പ്രതാപൻ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. പ്രതാപൻ, ഭാര്യ ഷേർളി, മരുമകൾ അഭിരാമി, ഇളയമകൻ അഖിൽ എന്നിവരാണ് മരിച്ചത്. അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് റയാനും തീപിടുത്തത്തിൽ മരിച്ചു. മൂത്തമകൻ നിഹുലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിൽ കാരണമറിയാൻ വിശദമായ അന്വേഷണം വേണമെന്ന് റൂറൽ എസ്‌പി ദിവ്യ ഗോപിനാഥ്‌ അറിയിച്ചു. വീടിന്റെ ഉൾഭാഗം പൂർണമായും കത്തിയ നിലയിലാണ്. മുറിയിലെ എസികളും കത്തിനശിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്‌ധരുടെയും ഇലക്‌ട്രോണിക് വിദഗ്‌ധരുടെയും സഹായത്തോടെ തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്.

Most Read: സ്വത്ത് തർക്കം; കോട്ടയത്ത് സഹോദരനെ വെടിവെച്ച് കൊന്നയാൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE