കണ്ണൂർ : ജില്ലയിലെ സെൻട്രൽ ജയിലിൽ മോഷണം. 1,92,000 രൂപയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മോഷണം പോയത്. ജയിൽ കോമ്പൗണ്ടിലെ ഫുഡ് കൗണ്ടറിൽ നിന്നുമാണ് ഇത്രയധികം തുക മോഷ്ടിക്കപ്പെട്ടത്. തുടർന്ന് പണം നഷ്ടമായ വിവരം ഇന്ന് രാവിലെയോടെയാണ് അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്.
സംഭവം പുറത്തായതോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയിലുമായും പരിസരവുമായും നല്ല ബന്ധമുള്ള ആളാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. സംഭവത്തിന് പിന്നാലെ കണ്ണൂർ ടൗൺ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. നിലവിൽ മോഷണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.
Read also : രോഗവ്യാപനം; വാക്സിനേഷൻ ക്യാംപുകൾ നിർത്തലാക്കണമെന്ന് ഐഎംഎ







































