തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്വർണ വിലയിലെ ഇടിവ് തുടരുന്നു. നിലവിൽ 200 രൂപ കുറഞ്ഞ് പവന്റെ വില 35,200 രൂപയായി. കൂടാതെ ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,400 രൂപയും ആയി. സംസ്‌ഥാനത്ത് നിലവിൽ തുടർച്ചയായി സ്വർണവിലയിൽ ഇടിവ് തുടരുകയാണ്.
കഴിഞ്ഞ ദിവസം സ്വർണവിലയിൽ 480 രൂപയുടെ ഇടിവ് ഉണ്ടായതിനെ തുടർന്ന് 35,400 രൂപയായിരുന്നു വിപണിവില. നിലവിൽ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് മാത്രം 1000ലേറെ രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്.
ആഗോള വിപണിയിൽ ഉണ്ടായ ഇടിവാണ് ഇപ്പോൾ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. യുഎസ് ഫെഡ് റിസർവിന്റെ പലിശ ഉയർത്തൽ തീരുമാനം പുറത്തുവന്നതോടെ സ്വർണ വില ഒരു ട്രോയ് ഔൺസിന് 1,792 ഡോളർ ആയി താഴ്ന്നിരുന്നു.
Read also : വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു; പ്രതി മാസങ്ങൾക്ക് ശേഷം പിടിയിൽ







































