വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു; പ്രതി മാസങ്ങൾക്ക് ശേഷം പിടിയിൽ

By Trainee Reporter, Malabar News
arrest
Representational Image
Ajwa Travels

കൊല്ലങ്കോട്: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. പൊള്ളാച്ചി ആനമല സ്വദേശി മുത്തുകുമാർ (24) ആണ് പിടിയിലായത്. കഴിഞ്ഞവർഷം ഒക്‌ടോബറിൽ 24കാരി നൽകിയ പരാതിയിലാണ് അറസ്‌റ്റ്. പരാതിയെ തുടർന്ന് ഒളിവിൽ പോയ ഇയാളെ കഴിഞ്ഞ ദിവസം ഗോവിന്ദാപുരത്ത് വെച്ചാണ് അറസ്‌റ്റ് ചെയ്‌തത്‌. സിഐ കെ സുമിത്കുമാർ, എഎസ്ഐ കെഎ ഷാജു, സിപിഒമാരായ എസ് റിനാസ്, എസ് സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Read also: തറയിൽ നിക്ഷേപ തട്ടിപ്പ് കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE