തറയിൽ നിക്ഷേപ തട്ടിപ്പ് കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും

By News Desk, Malabar News
Ajwa Travels

പത്തനംതിട്ട: തറയിൽ നിക്ഷേപ തട്ടിപ്പ് കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും. മൂന്ന് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് ആയതിനാലാണ് തീരുമാനം. പ്രതികളുടെ ആസ്‌തി വിവരങ്ങൾ തേടി പോലീസ് രജിസ്‌ട്രേഷൻ വകുപ്പിനെ സമീപിച്ചു.

കേസിൽ ഇന്നലെ ഒരാളെ കൂടി പ്രതി ചേർത്തിരുന്നു. സ്‌ഥാപന ഉടമ സജി സാമിന്റെ ഭാര്യ റാണി സജിയെയാണ് പോലീസ് പ്രതി ചേർത്തിരിക്കുന്നത്. റിപ്പോർട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അന്വേഷണത്തെ തുടർന്ന് ഒളിവിൽ പോയ റാണിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

സജി സാമിനൊപ്പം ഭാര്യ റാണി സജിയും തറയിൽ ഫിനാൻസിന്റെ മാനേജിങ് പാർട്ണറാണ്. ഇതിനാലാണ് റാണിയെയും പ്രതി ചേർത്തിരിക്കുന്നത്. തറയിൽ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന പണമിടപാട് ഇതര സ്‌ഥാപനങ്ങളും റാണിയുടെ പേരിലാണ്. സ്‌ഥാപനത്തിന്റെ ശാഖകൾ പൂട്ടിയ ശേഷം ഒളിവിൽ പോയ സജി കീഴടങ്ങിയെങ്കിലും റാണിയെ കുറിച്ച് അറിവൊന്നുമില്ല.

ഓമല്ലൂരിലെ വീട്ടിൽ തന്നെയാണ് ഒളിവിൽ കഴിഞ്ഞതെന്നും ഭാര്യയെയും മകനെയും ബന്ധു വീട്ടിലേക്ക് അയച്ചെന്നും സജി മൊഴി നൽകിയിരുന്നെങ്കിലും പോലീസിന് ഇത് സ്‌ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. അഭിഭാഷകന്റെ സഹായത്തോടെ റാണി കീഴടങ്ങാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

പതിനഞ്ച് ശതമാനം വരെ പലിശ വാഗ്‌ദാനം ചെയ്‌ത്‌ നിക്ഷേപകരിൽ നിന്ന് പണം തട്ടിയെന്നാണ് കേസ്. മാർച്ച് മുതൽ പലിശ മുടങ്ങിയതോടെ നിക്ഷേപകർ പോലീസിൽ പരാതി നൽകുകയായിരുന്നു. സജി സാം ജൂൺ 16നാണ് കീഴടങ്ങിയത്. സാവകാശം ലഭിച്ചാൽ എല്ലാവരുടെയും പണം തിരിച്ച് നൽകുമെന്നും ഇയാൾ പറഞ്ഞു.

Also Read: പെരിയ ഇരട്ടക്കൊല കേസ്‌ പ്രതികളുടെ ഭാര്യമാർക്ക് ആശുപത്രിയിൽ ജോലി; വിവാദം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE