ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി. 25,467 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 39,486 ആളുകൾ കോവിഡ് മുക്തി നേടുകയും, 354 പേർ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്തു.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 3,24,74,773 ആയി ഉയർന്നു. ഇവരിൽ 3,17,20,112 ആളുകൾ ഇതുവരെ രോഗമുക്തരായി. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,35,110 ആയി ഉയർന്നു. 3,19,551 ആളുകളാണ് രാജ്യത്ത് നിലവിൽ കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്.
97.68 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്തി നിരക്ക്. കഴിഞ്ഞ മാർച്ച് മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ കേരളത്തിൽ നിന്നാണ്. 13,383 കോവിഡ് കേസുകളാണ് കേരളത്തിൽ ഇന്നലെ റിപ്പോർട് ചെയ്തത്.
Read also: ചിന്നക്കനാൽ സർവീസ് ബാങ്കിനെതിരെയും ആരോപണം; വിശദീകരണം തേടി സിപിഐ






































